< Back
Kerala
ഓട്ടോയിൽ വളർത്ത് നായയെ കയറ്റുന്നതിനെച്ചൊല്ലി തർക്കം; യുവാവിന് ക്രൂരമർദനം
Kerala

ഓട്ടോയിൽ വളർത്ത് നായയെ കയറ്റുന്നതിനെച്ചൊല്ലി തർക്കം; യുവാവിന് ക്രൂരമർദനം

Web Desk
|
9 April 2022 4:59 PM IST

മടവൂർ സ്വദേശി രാഹുലിനാണ് മർദനമേറ്റത്. ​കമ്പി വടി കൊണ്ടുള്ള അടിയേറ്റ് രാഹുലിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം: വളർത്തു നായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് ക്രൂരമർദനം. മടവൂർസ്വദേശി രാഹുലിനാണ് മർദനമേറ്റത്. ​ കമ്പി വടി കൊണ്ടുള്ള അടിയേറ്റ് രാഹുലിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രാഹുൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും ലഹരി മരുന്നിന് അടിമകളായവരാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.


Similar Posts