< Back
Kerala
കാട്ടുപോത്തിനെ വെടിവച്ച്‌ ഇറച്ചിയാക്കി; മൂന്നുപേർ പിടിയിൽ
Kerala

കാട്ടുപോത്തിനെ വെടിവച്ച്‌ ഇറച്ചിയാക്കി; മൂന്നുപേർ പിടിയിൽ

Web Desk
|
26 Jun 2023 8:31 PM IST

ഇറച്ചിയാക്കി കടത്താൻ നേതൃത്വം നൽകിയ ബിജെപി പ്രവർത്തകൻ ഒളിവിൽ പോയി

കാസര്‍കോട്: കാട്ടുപോത്തിനെ വെടിവച്ച്‌ ഇറച്ചിയാക്കി കടത്തിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. ചിറ്റാരിക്കാൽ അതിരുമാവിലെ പാട്ടത്തിൽ വീട്ടിൽ പി കെ മധു (40), മാനടുക്കം മലാംകുണ്ട്‌ കോളനിയിലെ ആർ സുരേഷ്‌ (37), പാലക്കാട്‌ ഉളിക്കടവിലെ കൊച്ചുമലയിൽ വീട്ടിൽ ആർ ലിനേഷ്‌ (40) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

കാട്ടുപോത്തിനെ വെടിവച്ച്‌ ഇറച്ചിയാക്കി കടത്താൻ നേതൃത്വം നൽകിയ ബിജെപി പ്രവർത്തകൻ ഒളിവിൽ പോയി. മാരിപ്പടുപ്പിലെ ബിജെപി പ്രവർത്തകനായ അനിലാണ്‌ ഒളിവിലുള്ളത്‌. ഇറച്ചി കടത്തിയ പിക്കപ്പും കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

മരവ്യാപാരിയായ അനിലിനൊപ്പം പണിയെടുക്കുന്ന തൊഴിലാളികളാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. ഞായർ രാവിലെയാണ്‌ സംഭവം. ഉച്ചക്കുശേഷമാണ്‌ കാട്ടുപോത്തിന്റെ തലയോട്ടിയും മറ്റുഅവശിഷ്ടങ്ങളും അനിലിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്‌.

Similar Posts