< Back
Kerala

Kerala
പോത്തിന്റെ എടപ്പാളോട്ടത്തിൽ പരിഭ്രാന്തരായി നാട്ടുകാർ
|2 Aug 2023 6:51 PM IST
ആരെയും ആക്രമിക്കാതെയാണ് പോത്ത് എടപ്പാൾ ടൗൺ വിട്ട് സബ്‌സ്റ്റേഷൻ വരെ പോയത്.
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലൂടെ പോത്ത് ഓടിയത് പരിഭ്രാന്തി പരത്തി. കയറില്ലാതെയാണ് പോത്ത് ഓടിവന്നത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ആരെയും ആക്രമിക്കാതെയാണ് പോത്ത് എടപ്പാൾ ടൗൺ വിട്ട് സബ്‌സ്റ്റേഷൻ വരെ പോയത്.
എങ്ങനെയാണ് പോത്ത് ഇവിടെയത്തിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വാഹനങ്ങൾക്കിടയിലൂടെ ഏകദേശം അരമണിക്കൂറോളമാണ് പോത്ത് എടപ്പാൾ ടൗണിൽ ഓടിനടന്നത്.