< Back
Kerala

Kerala
ബഫർ സോൺ; കേരളം സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകി
|17 Aug 2022 4:25 PM IST
സുപ്രീം കോടതി വിധി കൊച്ചി മംഗള വനത്തിന് സമീപത്തുള്ള ഹൈക്കോടതിയെയും ബാധിക്കുമെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാണിച്ചു.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന വിധിയിൽ കേരളം സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. ചീഫ് സെക്രട്ടറിയാണ് പുനഃപരിശോധന ഹർജി നൽകിയത്. വിധി നടപ്പാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് കേരളം ഹർജിയിൽ പറയുന്നു.
ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി. ബഫർ സോണിൽ പെടുന്ന ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും കേരളം.
സുപ്രീം കോടതി വിധി കൊച്ചി മംഗള വനത്തിന് സമീപത്തുള്ള ഹൈക്കോടതിയെയും ബാധിക്കുമെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാണിച്ചു.