< Back
Kerala
ബഫർസോൺ: എരുമേലിയിൽ പ്രദേശവാസികളുടെ പ്രതിഷേധം
Kerala

ബഫർസോൺ: എരുമേലിയിൽ പ്രദേശവാസികളുടെ പ്രതിഷേധം

Web Desk
|
23 Dec 2022 2:55 PM IST

സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ രണ്ട് വാർഡുകളും വനഭൂമിയായി രേഖപ്പെടുത്തിയത് ഒഴിവാക്കണമെന്നാണ് ആവശ്യം

ബഫർസോൺ വിഷയത്തിൽ കോട്ടയം എരുമേലി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം. പമ്പാവാലി, എയ്ഞ്ചൽവാലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതിഷേധിക്കുന്നത്. സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ രണ്ട് വാർഡുകളും വനഭൂമിയായി രേഖപ്പെടുത്തിയത് ഒഴിവാക്കണമെന്നാണ് ആവശ്യം.

എരുമേലി പഞ്ചായത്തിലെ 11,12 വാർഡുകളിലാണ് പ്രതിഷേധം കനക്കുന്നത്. എരുമേലിയിലെ എയ്ഞ്ചൽ വാലി വനംവകുപ്പ് ഓഫീസിന്റെ ബോർഡ് നാട്ടുകാർ പിഴുത് മാറ്റികയും ബോർഡിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു.

Related Tags :
Similar Posts