< Back
Kerala
ബഫർ സോൺ: പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാനാകില്ലെന്ന് വനം മന്ത്രി
Kerala

ബഫർ സോൺ: പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാനാകില്ലെന്ന് വനം മന്ത്രി

Web Desk
|
8 Jan 2023 9:03 AM IST

സമയം നീട്ടുന്നത് നിയമപോരാട്ടത്തിന് തടസ്സമാകുമെന്നും ഒറ്റപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കില്ലെന്ന നിലപാട് സർക്കാറിനില്ലെന്നും മന്ത്രി

തിരുവനന്തപുരം: ബഫർ സോണിനെ കുറിച്ച് പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാനാകില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സമയം നീട്ടുന്നത് നിയമപോരാട്ടത്തിന് തടസ്സമാകുമെന്നും ഒറ്റപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കില്ലെന്ന നിലപാട് സർക്കാറിനില്ലെന്നും മന്ത്രി പറഞ്ഞു.

"ബഫർസോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയം അനന്തമായി നീട്ടാനാകില്ല. അനന്തമായി നീട്ടി നൽകുന്നത് നിയമ പോരാട്ടത്തിന് തടസ്സം നിൽക്കും. പരാതികളിൽ ആവർത്തനമുണ്ട്. ഒറ്റപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കില്ലെന്ന നിലപാടില്ല. കേരള കോൺഗ്രസിന്റെ ആശങ്കകൾക്ക് മുഖ്യമന്ത്രി മറുപടി നൽകും. വയനാട്ടിൽ ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ല. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടിയുണ്ടാവും". മന്ത്രി അറിയിച്ചു.


Similar Posts