< Back
Kerala

Kerala
കണ്ണൂരിലും തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപക കെട്ടിട നമ്പർ ക്രമക്കേട്
|22 July 2022 8:31 PM IST
കണ്ണൂർ കോർപറേഷനിലും ഇരിട്ടി, തലശ്ശേരി, പാനൂർ നഗരസഭകളിലാണ് ക്രമക്കേട് കണ്ടെത്തിയത്
കണ്ണൂര്‍: കണ്ണൂരിലും തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപക കെട്ടിട നമ്പർ ക്രമക്കേട്. കണ്ണൂർ കോർപറേഷനിലും ഇരിട്ടി, തലശ്ശേരി, പാനൂർ നഗരസഭകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നികുതി ഇനത്തില്‍ സർക്കാറിന് കോടികളുടെ നഷ്ടമാണുണ്ടായതെന്ന് വിജിലൻസ് പറഞ്ഞു. പാനൂരില്‍ നാലും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആറ് ബില്‍ഡിങ്ങുകളിലുമാണ് ക്രമക്കേട് നടന്നത്. തലശേരിയില്‍ പത്തോളം കെട്ടിടങ്ങളിലും ക്രമക്കേട് നടന്നു.
കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും വ്യാപക പരിശോധന നടന്നിരുന്നു. മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടന്നത്.