< Back
Kerala

Kerala
കളമശ്ശേരിയിൽ വെടിയുണ്ട കണ്ടെത്തിയ സംഭവം; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിവരങ്ങൾ ശേഖരിച്ചു
|26 Jan 2023 12:16 PM IST
മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു താഴെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്
കൊച്ചി: കളമശ്ശേരിയിൽ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്കോട് വിവരങ്ങൾ ശേഖരിച്ചു. പോലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു താഴെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 12 വെടിയുണ്ടകളായിരുന്നു ഉണ്ടായിരുന്നത്. പുഴയുടെ സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ. പിസ്റ്റളിലോ റൈഫിളിലോ ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിവയെന്നാണ് പൊലീസ് പറയുന്നത്.
ഇതുസംബന്ധിച്ച് വിദഗ്‌ധ സംഘം വിശദമായ പരിശോധന നടത്തി വരുന്നതിനിടെയാണ് തീവ്രവാദ വിരുദ്ധ സംഘം വിവരങ്ങൾ ശേഖരിച്ചത്.