< Back
Kerala

Kerala
കണ്ണൂരിൽ വെടിയുണ്ടകൾ പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്
|15 Nov 2022 11:05 PM IST
കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തിരകൾ
കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി. കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തിരകൾ. 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ ആണ് വാഹന പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്.
പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർ നടപടികൾക്കായി ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന നാടൻ തോക്കിൽ ഉപയോഗിക്കുന്നതിനായി കൈമാറാനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.