< Back
Kerala

Kerala
കോഴിക്കോട് ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു
|10 May 2022 7:39 PM IST
അഞ്ച് ബോക്സുകളിലായി 250 ലധികം വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പിസ്റ്റളിലും റൈഫിളിലും ഉപയോഗിക്കാവുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാടുവെട്ടുന്നതിനിടയിലാണ് വെടിയുണ്ടകൾ സ്ഥലമുടമയുടെ ശ്രദ്ധയിൽ പ്പെട്ടത്. അഞ്ച് ബോക്സുകളിലായി 250 ലധികം വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ ശ്രീനിവാസ്, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.