< Back
Kerala
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
Kerala

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

Web Desk
|
26 Nov 2025 12:37 PM IST

പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഒരു മോഷണം കേസുണ്ടായിരുന്നു. ഇതിൽ പിടിയിലായപ്പോൾ കൈവശം 22,000 രൂപയാണ് ഉണ്ടായിരുന്നത്. കേസ് കഴിഞ്ഞ സാഹചര്യത്തിൽ വഞ്ചിയൂർ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിക്കുന്നതിന് അഭിഭാഷകനായ മുകേഷിനെ കണ്ടുവെന്നാണ് ബണ്ടിചോർ പറഞ്ഞത്.

തന്‍റെ ജീവിതകഥ ആസ്പദമാക്കി രണ്ട് സിനിമകൾ പുറത്തിറങ്ങിയിരുന്നു. ഇതിൽ തന്‍റെ അനുമതി തേടിയിരുന്നില്ല. അഭിഭാഷകരമായി സംസാരിച്ച് നിയമപരമായി മുന്നോട്ടുപോകാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും വണ്ടി അവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ മറ്റു പല കാര്യങ്ങളാണ് വണ്ടി അവർ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് മാനസിക നില പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.

ബണ്ടി ചോർ പറയുന്ന കാര്യങ്ങളുടെ വസ്തുത പൊലീസ് പരിശോധിച്ചു വരികയാണ്. മാനസിക നില കൂടി പരിശോധിച്ച ശേഷമാകും ഇയാളെ വിട്ടയക്കുന്നതിൽ തീരുമാനമെടുക്കുക. ബണ്ടി ചോർ കേരളത്തിൽ തുടരുന്നടത്തോളം സമയം നിരീക്ഷണം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.



Similar Posts