< Back
Kerala

Kerala
ചങ്ങനാശേരിയിൽ നാല് വീടുകളില്‍ മോഷണം; സ്വർണവും പണവും ഉൾപ്പെടെ മോഷണം പോയി
|14 May 2024 10:56 PM IST
ചങ്ങനാശേരി പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: ചങ്ങനാശേരിയിൽ വീടുകൾ കുത്തിതുറന്ന് മോഷണം. സ്വർണവും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. പാറേൽ പള്ളിക്കു സമീപം കടമാൻചിറ ക്രൈസ്‌റ്റ് നഗറിൽ പുലർച്ചെ നാല് വീടുകളിലാണ് മോഷണം നടന്നത്.
പുതുപ്പറമ്പിൽ ജോസി വർഗീസിൻ്റെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപ കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവൻ സ്വർണവുമാണ് മോഷണം പോയത്. ജോസിയുടെ ഭാര്യയ്ക്ക് കാനഡയ്ക്ക് പോകുന്നതിനു വേണ്ടി വിമാന ടിക്കറ്റ് എടുക്കാൻ സൂക്ഷിച്ചിരുന്നതായിരുന്നു പണം.
വീടിൻ്റെ പിന്നിലെ വാതിൽ കുത്തി തുറന്നാണ് മോഷ്ടക്കൾ അകത്തു കയറിയത്. പ്രദേശത്തെ സിസിടിവിയിൽ നിന്ന് രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചങ്ങനാശേരി പോലീസ് അന്വേഷണം തുടങ്ങി.