< Back
Kerala

Kerala
പാലക്കാട് വല്ലപ്പുഴയിൽ യുവതി പൊള്ളലേറ്റ് മരിച്ചു
|7 April 2024 4:53 PM IST
ബീനയുടെ രണ്ട് മക്കൾക്കും പൊള്ളലേറ്റിട്ടുണ്ട്
പാലക്കാട്: വല്ലപ്പുഴയിൽ യുവതി പൊള്ളലേറ്റ് മരിച്ചു. ചെറുകോട് സ്വദേശി ബീനയാണ് മരിച്ചത്. രണ്ട് മക്കൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ബീനയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബീന ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മക്കളുടെ പൊള്ളല്‍ ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ എങ്ങനെയാണ് മൂന്ന് പേര്‍ക്കും പൊള്ളലേറ്റത് എന്നത് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.