< Back
Kerala
ഇടുക്കിയിൽ 72 കാരിയെ ചുട്ടുകൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ
Kerala

ഇടുക്കിയിൽ 72 കാരിയെ ചുട്ടുകൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ

Web Desk
|
19 Dec 2025 4:17 PM IST

മുട്ടത്തെ വീട്ടിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്

ഇടുക്കി: ഇടുക്കി മുട്ടത്ത് 72 കാരിയെ ചുട്ടുകൊന്ന കേസ് സഹോദരി പുത്രന് ജീവപര്യന്തം ശിക്ഷ. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെയാണ് ശിക്ഷിച്ചത്.

2021ലാണ് സരോജിനിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. സുനിൽ കുമാർ ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ഓടുക്കണം. മുട്ടത്തെ വീട്ടിൽ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഇന്നലെയാണ് ഇയാൾ പ്രതിയാണെന്ന് കോടതി വിധിച്ചത്.

സ്വത്ത് നൽകുമെന്ന് വാഗ്ദാനം നൽകി അത് പാലിക്കാത്തതിലെ പ്രതികാരമാണ് കൊലയ്ക്ക് കാരണം. മർദിച്ച ശേഷം വീടിന് തീ ഇടാനും ഇയാൾ ശ്രമിച്ചു.

Similar Posts