< Back
Kerala

Kerala
പട്ടാമ്പി കൊടുമുണ്ടയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത
|14 April 2024 10:24 AM IST
മൃതദേഹത്തിനു സമീപത്തുനിന്ന് ഒരു കത്തിയും കവറും കണ്ടെത്തിയിട്ടുണ്ട്
പാലക്കാട്: പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊടുമുണ്ട തീരദേശ റോഡിലാണു സംഭവം. ഇന്നു രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. സംഭവസ്ഥലത്ത് ഒരു സ്കൂട്ടർ മറിഞ്ഞു കിടക്കുന്നുണ്ട്. സമീപത്തുനിന്ന് ഒരു കത്തിയും കവറും കണ്ടെടുത്തിട്ടുണ്ട്. യുവതി തൃത്താല സ്വദേശിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.
Summary: Burnt body of a young woman found at Kodumunda near Pattambi