< Back
Kerala

Kerala
ചാലക്കുടിയിൽ ക്രെയിൻ ബസിലിടിച്ച് അപകടം; ഏഴ് വിദ്യാർഥികൾക്ക് പരിക്ക്
|3 Jun 2022 10:11 AM IST
ഒരു വിദ്യാർഥിനിക്ക് തലയ്ക്കാണ് പരിക്കേറ്റത്
തൃശ്ശൂര്‍: ചാലക്കുടിയില്‍ ക്രെയിൻ ബസിലിടിച്ച് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്. ചാലക്കുടി കോട്ടാറ്റിൽ ക്രെയിൻ ബസിലിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 8.30 നായിരുന്നു അപകടം. ചാലക്കുടിയിൽ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
ഒരു വിദ്യാർഥിനിക്ക് തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.