< Back
Kerala

Kerala
ഡ്രൈവറുടെ അശ്രദ്ധ: ബസ് ശരീരത്തിലൂടെ കയറി വഴിയാത്രക്കാരന് ദാരുണാന്ത്യം
|7 April 2023 12:13 PM IST
ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
കണ്ണൂർ: തലശ്ശേരിയിൽ ബസ് ശരീരത്തിലൂടെ കയറി വഴിയാത്രക്കാരന് ദാരുണാന്ത്യം. തിരുവാങ്ങാട് സ്വദേശി എം ജി ജയരാജ് (63) ആണ് മരിച്ചത്. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരട്ടി സ്വദേശിയായ നൗഫലിനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം നടന്നത്. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.