< Back
Kerala

Kerala
കൊച്ചിയില്‍ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
|30 Jan 2023 3:34 PM IST
ചെല്ലാനം സ്വദേശി സെബാസ്റ്റ്യനാണ് അറസ്റ്റിലായത്
കൊച്ചി: എറണാകുളം ലിസി ജംഗ്ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവറായ ചെല്ലാനം സ്വദേശി സെബാസ്റ്റ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കളമശേരി സ്വദേശി ലക്ഷ്മിയാണ് അപകടത്തിൽ മരിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു ദാരുണമായ സംഭവം. എറണാകുളം ലിസി ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കളമശേരി സ്വദേശിയായ ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലേക്ക് എത്തുകയായിരുന്നു.
ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. റോഡിൽ വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
