< Back
Kerala

Kerala
കോഴിക്കോട് ബസ്സുകൾ കൂട്ടിയിടിച്ചു; 50ഓളം പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
|14 Oct 2024 3:23 PM IST
അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു
കോഴിക്കോട്; അത്തോളിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോളിയോട്ട്താഴത്താണ് അപകടമുണ്ടായത്. അപകടത്തിൽ 50ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ബസ്സും കോഴിക്കോടേക്ക് പോവുകയായിരുന്ന മറ്റൊരു ബസ്സുമാണ് കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇരു ബസ്സുകളിലും ഉണ്ടായിരുന്ന എല്ലാവരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും. മറ്റുള്ളവരുടെ സമീപത്തെ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സക്കായെത്തിച്ചത്.