< Back
Kerala

Kerala
ഷൊർണൂരിൽ ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്
|15 Sept 2022 9:24 PM IST
ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഷൊർണൂർ: കുളപ്പുള്ളി ഐ.പി.ടിക്ക് സമീപം ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് മലപ്പുറത്ത് സ്‌കൂള്‍ ബസും അപകടത്തില്‍പ്പെട്ടിരുന്നു. മേല്‍മുറിയില്‍ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ സ്ലാബില്‍ ഇടിച്ചുകയറുകയായിരുന്നു. എം.ഐ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 15ഓളം വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
സ്കൂളിൽ നിന്ന് വിദ്യാര്‍ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തില്‍പെട്ടത്. ബസിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. ഏതാനും കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു.