< Back
Kerala
മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം;   മൂന്ന് മരണം
Kerala

മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

Web Desk
|
12 March 2026 10:24 AM IST

പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മൊറയൂരിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. പാലക്കാട് സ്വദേശി സക്കീന, ബന്ധുവായ ബാസില, കാറോടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ബന്ധുവായ ബാസിലിനെ കരിപ്പൂർ വിമാനത്താവളത്തിൽ ആക്കി മടങ്ങി വരുമ്പോഴാണ് അഞ്ച് അംഗസംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ പാലക്കാട് നിന്ന് വരുന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാസിലിന്‍റെ സഹോദരി ബാസില, ഭാര്യമാതാവ് സക്കീന, സുഹൃത്തും മണ്ണാർക്കാട് സ്വദേശിയുമായ ഷിയാസ് എന്നിവരാണ് മരിച്ചത്.

മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഗുരുതരമായി പരിക്കേറ്റ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇബ്രാഹിം, അഫ്രീദ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.



Similar Posts