< Back
Kerala

Kerala
മാവൂരിൽ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്
|30 July 2022 11:42 AM IST
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു
കോഴിക്കോട്: മാവൂരിൽ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അരീക്കോട് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് മിനിലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇടിയുടെ ആഘാതത്തിൽ മിനിലോറി റോഡിന്റെ പിന്നിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് അതിലെ വന്ന ബുള്ളറ്റും അപകടത്തിൽ പെട്ടു.