< Back
Kerala

Kerala
യാത്രക്കാരിയെ രാത്രി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി
|13 Jun 2023 7:26 PM IST
എറണാകുളം ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോ ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്
കൊച്ചി: എറണാകുളം ആലുവയിൽ യാത്രക്കാരിയെ രാത്രി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി. എറണാകുളം ആലുവ - തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോയെന്ന ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. 20 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ആലുവ ജോയിന്റ് ആർ ടി ഒ യുടേതാണ് നടപടി.