< Back
Kerala
Bus employees clash at Mavoor bus stand
Kerala

മാവൂർ ബസ് സ്റ്റാൻറിൽ അഴിഞ്ഞാട്ടം; ബസുകൾ പരസ്പരമിടിപ്പിച്ചു

Web Desk
|
6 March 2024 5:02 PM IST

രണ്ട് പേർക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു

കോഴിക്കോട്: മാവൂർ ബസ് സ്റ്റാൻറിൽ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരുണ്ടായിരിക്കെ ബസുകൾ പരസ്പരമിടിപ്പിച്ചു. ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിനിടെ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആദ്യമെത്തിയ ബസിന് മുന്നിൽ പിന്നീട് വന്ന ബസ് നിർത്തിയതാണ് കാരണം.

സംഭവത്തിൽ രണ്ട് പേർക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. ഫാസിൽ, മുഹമ്മദ് ഷഹദ് എന്നീ ഡ്രൈവർമാർക്കെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിക്കൽ, പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.



Similar Posts