< Back
Kerala
മഞ്ചേരി-കോഴിക്കോട് റൂട്ടിൽ മിന്നൽ ബസ് സമരം
Kerala

മഞ്ചേരി-കോഴിക്കോട് റൂട്ടിൽ മിന്നൽ ബസ് സമരം

Web Desk
|
27 Nov 2021 11:02 AM IST

ഇന്നലെ രാത്രിയിൽ ഒരു സംഘം ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്

മഞ്ചേരി-കോഴിക്കോട് റൂട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാർ പണിമുടക്കുന്നു. ഇന്നലെ രാത്രിയിൽ ഒരു സംഘം ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. മർദ്ദനത്തിൽ മൂന്ന് ബസ് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലിസ് കേസ് എടുക്കുന്നില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കൂടുതൽ ബസുകൾ പണിമുടക്കുകയാണ്. മഞ്ചേരിയിൽ നിന്നും മറ്റു റൂട്ടുകളിലേക്കുള്ള പല ബസുകളും സർവിസ് നിർത്തി. അപ്രതീക്ഷിത പണിമുടക്കിൽ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്.

Similar Posts