< Back
Kerala
കട്ടപ്പനയില്‍ ലിഫ്റ്റില്‍ കുടുങ്ങി വ്യാപാരി മരിച്ച സംഭവം; ലിഫ്റ്റ് കമ്പനി പ്രതിനിധികളെ എത്തിച്ച് പരിശോധന നടത്തും
Kerala

കട്ടപ്പനയില്‍ ലിഫ്റ്റില്‍ കുടുങ്ങി വ്യാപാരി മരിച്ച സംഭവം; ലിഫ്റ്റ് കമ്പനി പ്രതിനിധികളെ എത്തിച്ച് പരിശോധന നടത്തും

Web Desk
|
31 May 2025 7:36 AM IST

ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ അപകടം നടന്ന കെട്ടിടത്തിലെത്തി ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിലെ പിഴവാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

ലിഫ്റ്റ് കമ്പനി പ്രതിനിധികളെ കൂടി എത്തിച്ച് പരിശോധന നടത്തണമെന്നാണ് പൊലീസ് പറയുന്നത്. കട്ടപ്പന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസാണ് കഴിഞ്ഞ ദിവസം ലിഫ്റ്റ് അപകടത്തിൽ മരിച്ചത്.

സണ്ണി ഫ്രാൻസിസ് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ രണ്ടാം നിലയ്ക്കും ഗ്രൗണ്ട് ഫ്ലോറിനും ഇടയ്ക്കു വച്ചാണ് ലിഫ്റ്റ് നിശ്ചലമായത്. തുടർന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോൾ ലിഫ്റ്റ് അതിവേഗത്തിൽ ഉയർന്ന് സണ്ണിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. സണ്ണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Similar Posts