< Back
Kerala
സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി; വ്യവസായി മുഹമ്മദ് ഷെർഷാദ് പൊലീസ് പിടിയിൽ

മുഹമ്മദ് ഷെർഷാദ് Photo: MediaOne

Kerala

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി; വ്യവസായി മുഹമ്മദ് ഷെർഷാദ് പൊലീസ് പിടിയിൽ

Web Desk
|
31 Oct 2025 5:38 PM IST

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഷെർഷാദിന്‍റ കത്ത് ഏറെ വിവാദമായിരുന്നു.

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. 40 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചെന്ന കേസിൽ ചെന്നൈയിൽ നിന്ന് എറണാകുളം സൗത്ത് പോലിസാണ് അറസ്റ്റ് ചെയ്തത്. സിപിഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ മുഹമ്മദ് ഷർഷാദായിരുന്നു പരാതിക്കാരൻ.

ഷെർഷാദ് ഡയറക്ടറായ കമ്പനിയിൽ ലാഭ വിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഷെർഷാദിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശികളായ രണ്ട് പേരിൽ നിന്ന് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഷെർഷാദിന് പുറമെ തമിഴ്നാട് സ്വദേശിയായ കമ്പനിയുടെ സിഇഒയും കേസിൽ പ്രതികളാണ്.

ഷെർഷാദിനെ രാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഷെർഷാദിന്‍റ കത്ത് ഏറെ വിവാദമായിരുന്നു.

Similar Posts