< Back
Kerala

Kerala
ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണിയോഗം ഇന്ന് ചേരും
|21 Oct 2024 6:21 AM IST
ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചാരണ വിഷയങ്ങൾ യോഗത്തിൽ ചർച്ചയ്ക്ക് വരും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകീട്ട് എകെജി സെൻ്ററിലാണ് യോഗം. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികൾ യോഗത്തിൽ ചർച്ചയാകും.
ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികൾ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും. ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചാരണ വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരും.