< Back
Kerala
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് നടത്തണം;  തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കലക്ടർ
Kerala

'നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് നടത്തണം'; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കലക്ടർ

Web Desk
|
3 May 2025 7:38 AM IST

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണെന്നും കലക്ടര്‍

മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരികയാണ്. ജൂണിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും കലക്ടർ വി.ആർ വിനോദ് വ്യക്തമാക്കി..

സ്കൂൾ തുറക്കുന്നതും മഴയും പരിഗണിച്ച് തെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് തന്നെയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണനോട് അഭ്യർഥിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം മണ്ഡലത്തിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ട്രൽ ഓഫീസർക്കും കത്തയച്ചു.

വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ മണ്ഡലത്തിൽ നിന്ന് 26300അപേക്ഷകൾ ഇതുവരെ കിട്ടിയെന്നും കലക്ടർ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമതാ ബാനർജിയുമായി പി.വി അൻവർ ഇന്ന് കൂടികാഴ്ച നടത്തും.കൊൽക്കത്ത തൃണമൂൽ ഭവനിൽ വൈകിട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച.ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ക്ഷണിച്ചതനുസരിച്ചാണ് അൻവർ എത്തുന്നത്. കേരളത്തിൻ്റെ സ്വതന്ത്രചുമതലയുമായി ടിഎംസി ജനറൽസെക്രട്ടറിയെ നിയോഗിക്കും.


Similar Posts