< Back
Kerala

Kerala
സി ആപ്റ്റിൽ വിരമിക്കൽ പ്രായം ഉയർത്തി; ഉത്തരവിറക്കിയത് എതിർപ്പുകളെ മറികടന്ന്
|2 Jun 2022 12:32 PM IST
സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് വേണ്ടിയാണിതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു
തിരുവനന്തപുരം: സി ആപ്റ്റിൽ വിരമിക്കൽ പ്രായം 58 ൽ നിന്നും 60 ആക്കി ഉയർത്തി. മെയ് 31 നാണ് ഉത്തരവിറങ്ങിയത്. എന്നാൽ സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് വേണ്ടിയാണ് പ്രായം ഉയർത്തുന്നതെന്ന് ആരോപണമുയർന്നിരുന്നു.
വിരമിക്കൽ പ്രായം ഉയർത്താൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. അത് സംബന്ധിച്ച ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടെ ഇപ്പോൾ വിരമിച്ചിരുന്ന 35 പേർക്ക് രണ്ട് വർഷം കൂടി സർവീസ് നീട്ടി കിട്ടും.
വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ വിവാദമായിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അടുത്ത വർഷം വിരമിക്കേണ്ടവരുടെ പട്ടികയിലുണ്ടായിരുന്നു. സി.പി.എം പാളയം ഏരിയ സെക്രട്ടറിയുടെ ബന്ധു അടക്കമുള്ളവരും വിരമിക്കൽ പട്ടികയിലുണ്ടായിരുന്നു. എന്നാൽ എതിർപ്പുകളെ മറികടന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.