< Back
Kerala

സി.ദിവാകരൻ
Kerala
രക്തസാക്ഷി സ്മാരക വിവാദം; വരുന്നവരും പോകുന്നവരുമൊക്കെ രക്തസാക്ഷികൾ ആകുന്നുവെന്ന് സി.ദിവാകരൻ
|21 May 2024 6:07 PM IST
ജനകീയ സമരത്തിൽ പങ്കെടുത്തവരോ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചവരോ അല്ല ഇന്ന് രക്തസാക്ഷികളെന്നും സി.ദിവാകരൻ
കണ്ണൂർ: പാനൂരിലെ രക്തസാക്ഷി സ്മാരക വിവാദത്തിൽ സിപിഎമ്മിനെതിരെ വിമർശനവുമായി സി.പി.ഐ നേതാവ് സി.ദിവാകരൻ. ഇപ്പോൾ രക്തസാക്ഷികൾ ആരെന്ന് സംശയമായിരുക്കുകയാണെന്ന് ദിവാകരൻ പറഞ്ഞു. വരുന്നവരും പോകുന്നവരുമൊക്കെ രക്തസാക്ഷികൾ ആകുന്നു. ജനകീയ സമരത്തിൽ പങ്കെടുത്തവരോ, ജനങ്ങൾക്ക് വേണ്ടി സംസാരിച്ചവരോ അല്ല ഇന്ന് രക്തസാക്ഷികളെന്നും സി.ദിവാകരൻ. സെൻട്രൽ ജയിലിൽ കിടക്കുന്നവരൊക്കെ രക്തസാക്ഷി ആകുന്നത് എപ്പോഴാണ് എന്ന് അറിയില്ലെന്നും ദിവാകരൻ വിമർശിച്ചു.