< Back
Kerala

Kerala
സി.രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു
|1 April 2024 1:40 PM IST
അക്കാദമി ഫെസ്റ്റിവല്‍ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി
കൊച്ചി: പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തു. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി രാധാകൃഷ്ണൻ പറയുന്നു.