< Back
Kerala
എം​.കെ ഫൈസിയുടെ അറസ്റ്റ്;എതിരാളികളെ ഒതുക്കാനുള്ള ഭരണകൂട ചട്ടുകമാണ് ഇഡിയെന്ന് വീണ്ടും  തെളിഞ്ഞുവെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ

സി.എ മൂസ മൗലവി

Kerala

എം​.കെ ഫൈസിയുടെ അറസ്റ്റ്;എതിരാളികളെ ഒതുക്കാനുള്ള ഭരണകൂട ചട്ടുകമാണ് ഇഡിയെന്ന് വീണ്ടും തെളിഞ്ഞുവെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ

Web Desk
|
7 March 2025 12:47 PM IST

എസ്ഡിപിഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് പക്ഷപാതപരവും പകപോക്കലും പ്രതിഷേധാർഹവുമാണെന്ന് സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി

കൊല്ലം: എസ്ഡിപിഐ ദേശീയ പ്രസിഡൻഡ് എം​.കെ ഫൈസിയുടെ അറസ്റ്റോടെ എതിരാളികളെ ഒതുക്കാനുള്ള ഭരണകൂട ചട്ടുകമാണ് ഇഡിയെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ മൂസ മൗലവി.

കോടികളുടെ കള്ളപ്പണം വന്നതായി ആരോപിക്കപ്പെട്ടവരും ഇഡി എന്ന് കേട്ടപ്പോൾ മറുകണ്ടം ചാടിയവരും ഒരുഭാഗത്ത് സുരക്ഷിതരായിരിക്കുമ്പോഴാണ് മറുഭാഗത്ത് ഇതെല്ലാം നടക്കുന്നത്. എം.കെ ഫൈസിയുടെ അറസ്റ്റ് പക്ഷപാതപരവും പകപോക്കലുമാണെന്നും പ്രതിഷേധാർഹമാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇഡി ചട്ടുകമാണ്.

എതിരാളികളെ ഒതുക്കാനുള്ള ഭരണകൂട ചട്ടുകമാണ് ED യെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.

കോടികളുടെ കള്ളപ്പണം വന്നതായി ആരോപിക്കപ്പെട്ടവരും ED എന്ന് കേട്ടപ്പോൾ മറുകണ്ടം ചാടിയവരും ഒരുഭാഗത്ത് സുരക്ഷിതരായിരിക്കുമ്പോഴാണ് മറുഭാഗത്ത് ഇതെല്ലാം നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് പക്ഷപാതപരമാണ്, പകപോക്കലാണ്.

എം.കെ ഫൈസിയുമായോ അദ്ദേഹത്തിൻ്റെ പാർട്ടിയുമായോ ബന്ധമുള്ളതുകൊണ്ട് പറയുകയല്ല, ഇത് പ്രതിഷേധാർഹമാണ്.

അനീതി വിജയിക്കേണ്ടതല്ല.

Similar Posts