< Back
Kerala

Kerala
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലിൽ പിഴവെന്ന ബി. അശോകിന്റെ നിലപാടിൽ മന്ത്രിസഭക്ക് അതൃപ്തി
|30 Nov 2022 3:40 PM IST
ചീഫ് സെക്രട്ടറി വി.പി ജോയ് സർക്കാറിന്റെ അതൃപ്തി ബി. അശോകിനെ അറിയിക്കും.
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബിലിൽ പിഴവുണ്ടെന്ന കൃഷി വകുപ്പ് സെക്രട്ടറി ബി. അശോകിന്റെ പ്രസ്താവനയിൽ മന്ത്രിസഭക്ക് അതൃപ്തി. ചാൻസലറെ മാറ്റാനുള്ള കാരണം ആമുഖത്തിലില്ലെന്നാണ് ബി. അശോകിന്റെ കുറിപ്പ്. ഇത് അതിരുകടന്ന ഇടപെടലാണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി മന്ത്രിസഭയുടെ അതൃപ്തി അശോകിനെ അറിയിക്കും.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ല് നിയമവകുപ്പ് തയ്യാറാക്കുകയും ഇന്ന് മന്ത്രിസഭയുടെ പരിഗണനക്ക് വരികയും ചെയ്തിരുന്നു. കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ടാണ് ബി. അശോക് വിയോജനക്കുറിപ്പ് എഴുതിയത്. ഒന്നര പേജുള്ള കുറിപ്പാണ് അദ്ദേഹം ബില്ലിനൊപ്പം മന്ത്രിസഭാ യോഗത്തിലേക്ക് അയച്ചത്.