< Back
Kerala

Kerala
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും
|22 Dec 2021 6:25 AM IST
ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള പൊലീസ് നടപടികൾ,സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. ഓൺലൈനായി രാവിലെ ഒൻപതരക്കാണ് യോഗം ചേരുക. ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് ശേഷമുള്ള പൊലീസ് നടപടികൾ,സമാധാനശ്രമങ്ങൾ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ഇന്‍റലിജൻസിനും പൊലീസിനും വീഴ്ചകൾ സംഭവിച്ചു എന്ന വിലയിരുത്തലുണ്ടെങ്കിലും അത് മന്ത്രിസഭയിൽ ഉന്നയിക്കപ്പെടാൻ സാധ്യത കുറവാണ്.
പൊലീസിൽ ആർ.എസ്.എസ് ഘടകം ഉണ്ടെന്ന ആരോപണം ആവർത്തിച്ചുയരുന്നതും സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനക്ക് വരും.