< Back
Kerala
കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി
Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി

Web Desk
|
19 Jan 2022 11:29 AM IST

മകൾക്ക് ഒരു ശീട്ട് നൽകാനായി എത്തിയപ്പോഴാണ് പുരുഷ സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ മർദിച്ചത്. നിരവധിയാളുകൾ നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം.

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീനക്കാണ് മർദനമേറ്റത്. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മർദിച്ചത്.

മകൾക്ക് ഒരു ശീട്ട് നൽകാനായി എത്തിയപ്പോഴാണ് പുരുഷ സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ മർദിച്ചത്. നിരവധിയാളുകൾ നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം. പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും ഇവർ പറഞ്ഞു.

Related Tags :
Similar Posts