< Back
Kerala
calicut university

കാലിക്കറ്റ് സര്‍വകലാശാല

Kerala

കാലിക്കറ്റ് സർവകലാശാല നിർണായക സെനറ്റ് യോഗം ഇന്ന്; ഗവർണർ നോമിനേറ്റ് ചെയ്ത 18 പേർ പങ്കെടുക്കും

Web Desk
|
21 Dec 2023 6:41 AM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ 18 പേരെയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്

കോഴിക്കോട്: ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് യോഗം ഇന്ന്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ 18 പേരെയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.രണ്ട് എബിവിപിക്കാരടക്കം നാലുപേർ ഇതില്‍ സംഘപരിവാർ അംഗങ്ങളാണ്. യോഗത്തിനെത്തുന്ന ഗവർണർ നോമിനികളെ എസ്.എഫ്.ഐ തടഞ്ഞേക്കും. സി.പി.എം, കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ പാർട്ടി പ്രതിനിധികളാണ് ബാക്കി 14 പേർ. ഇതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നത്തെ സെനറ്റ് യോഗത്തില്‍ പങ്കെടുത്തേക്കും. അതേസമയം ഗവർണർ നോമിനികളായ സി.പി.എം - എസ്.എഫ്.ഐ പ്രതിനിധികള്‍ സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത. രാവിലെ 10.30ന് യൂനിവേഴ്സിറ്റി കാമ്പസിലാണ് സെനറ്റ് യോഗം.



Similar Posts