< Back
Kerala
കാലിക്കറ്റ് സര്‍വകലാശാല സിലബസ്: വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്
Kerala

കാലിക്കറ്റ് സര്‍വകലാശാല സിലബസ്: വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

Web Desk
|
16 July 2025 2:28 PM IST

വേടന്റെ പാട്ടിന് ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മക സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്

കോഴിക്കാട്: കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. വേടന്റെ പാട്ടിന് വൈകാരിക സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറം ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മക സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

സര്‍വകലാശാല മലയാളം വിഭാഗം മുന്‍ മേധാവി എം എം ബഷീറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗൗരീലക്ഷ്മിയുടെ അജിത ഹരേ മാധവത്തിന്റെ ദൃശ്യാവിഷ്‌കാരം സിലബസില്‍ നിന്ന് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് നല്‍കിയ പരാതിയിലാണ് വിദഗ്ദ സമിതിയെ നിയോഗിച്ചത്. കാലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം സിലബസിലാണ് പാട്ടുകള്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചത്.

Similar Posts