< Back
Kerala

Kerala
ക്ലാസിൽ കയറാത്ത എസ്എഫ്ഐ നേതാക്കൾക്ക് അറ്റൻഡൻസ് നൽകിയില്ല; ദലിത് അധ്യാപികയ്ക്കെതിരെ പ്രതികാര നടപടിയുമായി കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ്
|24 March 2026 12:12 PM IST
മാർച്ച് 13ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തത്
കോഴിക്കോട്: ക്ലാസിൽ കയറാത്ത എസ്എഫ്ഐ നേതാക്കൾക്ക് അറ്റൻഡൻസ് നൽകാത്തതിന് ദലിത് അധ്യാപികക്കെതിരെ പ്രതികാര നടപടിയുമായി കാലിക്കറ്റ് സിൻഡിക്കേറ്റ്. ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.പ്രസന്ന കെ.വിക്കെതിരെയാണ് അച്ചടക്ക നടപടി.
മാർച്ച് 13ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തത്. ഡിപാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഹാജർ നൽകിയില്ലെന്ന് കാണിച്ചാണ് നടപടി. നിയമവിരുദ്ധതക്ക് കൂട്ടുനിൽക്കാത്തതിലുള്ള പ്രതികാര നടപടിയെന്ന് അധ്യാപിക പറഞ്ഞു.