< Back
Kerala
കോഴിക്കോട്ട് സിക വൈറസ് സ്ഥിരീകരിച്ചു
Kerala

കോഴിക്കോട്ട് സിക വൈറസ് സ്ഥിരീകരിച്ചു

Web Desk
|
25 Nov 2021 11:58 PM IST

ആലപ്പുഴ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പരിശോധന ഫലങ്ങൾ പോസിറ്റീവാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കോഴിക്കോട്ട് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. കോവൂർ സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പരിശോധന ഫലങ്ങൾ പോസിറ്റീവാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ പതിനേഴിനാണ് യുവതി രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ബെംഗളൂരുവിൽ നിന്നെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ തിരുവനന്തപുരത്ത് സിക സ്ഥിരീകരിച്ചിരുന്നു. കൊതുകിൽ നിന്നാണ് രോഗം പകരുന്നത്. കൂടുതൽ ആളുകളിലേക്ക് രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Related Tags :
Similar Posts