< Back
Kerala
ഡീസൽ വാങ്ങാനെത്തി; പെട്രോൾ പമ്പ് ജീവനക്കാരന്റെ ബാഗ് തട്ടിയെടുത്ത് 55,000 രൂപ കവർന്നു
Kerala

ഡീസൽ വാങ്ങാനെത്തി; പെട്രോൾ പമ്പ് ജീവനക്കാരന്റെ ബാഗ് തട്ടിയെടുത്ത് 55,000 രൂപ കവർന്നു

Web Desk
|
11 Dec 2021 11:02 AM IST

പയ്യോളി പൊലിസ് അന്വേഷണമാരംഭിച്ചു

പെട്രോൾ പമ്പിൽ ഡീസൽ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ടംഗ സംഘം ജീവനക്കാരന്റെ ബാഗ് തട്ടിയെടുത്ത് 55,000 രൂപ കവർന്നു. രാത്രി പതിനൊന്നരയോടെ തിക്കോടി ദേശീയപാതയോരത്തെ ഐ.ഒ.സി. പെട്രോൾ പമ്പിലാണ് സംഭവം. ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പയ്യോളി പൊലിസ് അന്വേഷണമാരംഭിച്ചു.

Similar Posts