< Back
Kerala
ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയവരെ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി
Kerala

ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയവരെ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി

Web Desk
|
6 July 2024 11:06 AM IST

സംഭവത്തിന് പിന്നിൽ‌ വൻ റാക്കറ്റെന്ന് സംശയം

കോഴിക്കോട്: ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ റൂമിൽ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. മൂന്ന് പേരാണ് ചെന്നൈയിലേക്ക് പോയത്. ഇതിൽ ഉദ്ധം എന്ന യുവാവിനാണ് ക്രൂരമായി മർദനമേറ്റത്. മർദനത്തിൽ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ കൈയിൽ നിന്ന് 30000 രൂപയും ഒരു വെള്ളി മാലയും അജ്ഞാതർ കൈക്കലാക്കിയെന്നും പറയുന്നു. താമസ സ്ഥലമായ കുന്നമംഗലത്ത് മടങ്ങിയെത്തിയ ഇയാളെ മനുഷ്യാവകാശ പ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നിൽ ജോലി പരസ്യം നൽകി പണം തട്ടുന്ന വൻ റാക്കറ്റ് സംഘമെന്നാണ് സംശയം.

Related Tags :
Similar Posts