< Back
Kerala

Kerala
'മന്ത്രിമാരുൾപ്പെടെയുള്ളവരുടെ പ്രചാരണം ജനങ്ങളുടെ സ്വൈര്യജീവിതം ഇല്ലാതാക്കി'; പി.വി അൻവർ
|12 Jun 2025 7:28 AM IST
'പൊതുജനം കഴുതയാണെന്ന സമവാക്യം മാറ്റിയെഴുതുന്ന ചരിത്രമാണ് നിലമ്പൂർ സൃഷ്ടിക്കാൻ പോകുക'
നിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിൽ മുന്നണികൾക്കും സ്ഥാനാർഥികൾക്കും പ്രാധാന്യമില്ലെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ. മലയോര ജനതയുടെ പ്രശ്നങ്ങളിൽ ആത്മാർഥത കാണിച്ചവരോടൊപ്പം ജനം നിൽക്കും. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തുള്ള മന്ത്രിമാരുൾപ്പെടെയുള്ളവരുടെ പ്രചാരണം ജനങ്ങളുടെ സ്വൈര്യജീവിതം ഇല്ലാതാക്കിയെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു.
'എത്ര മന്ത്രിമാര്‍ വന്നാലും മറ്റന്നാള്‍ എല്ലാവരും പോകുമെന്ന് ജനങ്ങള്‍ക്കറിയാം. മനുഷ്യരെ ശല്യപ്പെടുത്തുകയാണ്..പൊതുജനം കഴുതയാണെന്ന സമവാക്യം മാറ്റിയെഴുതുന്ന ചരിത്രമാണ് നിലമ്പൂർ സൃഷ്ടിക്കാൻ പോകുക. മുന്നണി രാഷ്ട്രീയത്തിനോ നിലമ്പൂരിൽ ഒരു പ്രാധാന്യവുമില്ല.പിണറായിസത്തിനെതിരെ പോരാട്ടം ജനങ്ങളും പിണറായിയും തമ്മിലാണ്. മലയോര വിഷയത്തിനും പിണറായിസത്തിനുമെതിരെ ആരാണോ ശക്തമായ നിലപാട് എടുത്തത് അവരോടൊപ്പം നാട്ടുകാർ നിൽക്കും'..അന്‍വര്‍ പറഞ്ഞു.