< Back
Kerala
സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായതെന്ന് ആന്റണി രാജുവിന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ?: ഫാ. യൂജിൻ പെരേര
Kerala

'സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായതെന്ന് ആന്റണി രാജുവിന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ?': ഫാ. യൂജിൻ പെരേര

Web Desk
|
17 Sept 2023 8:02 PM IST

മുതലപ്പൊഴിയിൽ ലാറ്റിൻ കത്തോലിക്കാ അസോസിയേഷന്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു

തിരുവനന്തപുരം: സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന് മന്ത്രി ആന്റണി രാജുവിന് മനസാക്ഷിയിൽ കൈവച്ച് പറയാൻ സാധിക്കുമോ എന്ന് ഫാ. യൂജിൻ പെരേര. മന്ത്രി സ്വന്തം താല്പര്യമനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നതെന്നും സ്വയം രക്ഷപ്പെടാനുള്ള അഭിപ്രായ പ്രകടനങ്ങളാണ് മന്ത്രിയുടേതെന്നും യൂജിൻ പെരേര പറഞ്ഞു.

മുതലപ്പൊഴിയിൽ ലാറ്റിൻ കത്തോലിക്കാ അസോസിയേഷന്റെ വിമർശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാം എന്നാണ് വിചാരിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം മുതലപ്പൊഴിയിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Similar Posts