< Back
Kerala

Kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വിജ്ഞാപനം വരും മുമ്പ് സ്ഥാനാർഥിയുടെ പോസ്റ്റർ പ്രചരണം
|14 Oct 2025 11:01 PM IST
സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് പോലും പൂർത്തിയാകും മുമ്പാണ് കോട്ടയം തീക്കോയി പഞ്ചായത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ സ്ഥാനാർഥിയുടെ പോസ്റ്റർ പ്രചരണം. സംവരണ വാർഡുകൾക്കുള്ള നറുക്കെടുപ്പ് പോലും പൂർത്തിയാകും മുമ്പാണ് കോട്ടയം തീക്കോയി പഞ്ചായത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
തീക്കോയി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഒറ്റയീട്ടിയിലാണ് കോൺഗ്രസ് വാർഡ് പ്രസിഡൻറ് കെ യു ജോൺ കടപ്ലാക്കൽ പോസ്റ്റർ പതിച്ചത്. അര നൂറ്റാണ്ടായി വർഷത്തിലധികമായി കോൺഗ്രസ് പ്രവർത്തകനാണ് ജോൺ. നിലവിൽ വാർഡ് പ്രസിഡന്റുമാണ്.
കഴിഞ്ഞ രണ്ടു തവണയും വനിതാ സംവരണ വായ വാർഡ് ഇത്തവണ ജനറൽ വാർഡാകുമെന്ന ഉറപ്പിലാണ് മത്സരിക്കാനുള്ള തീരുമാനവുമായി കെ യു ജോൺ പോസ്റ്റർ പതിച്ചത്.