< Back
Kerala
മകനെതിരായ കഞ്ചാവ് കേസ്; യു. പ്രതിഭയെ തള്ളി സിപിഎം
Kerala

മകനെതിരായ കഞ്ചാവ് കേസ്; യു. പ്രതിഭയെ തള്ളി സിപിഎം

Web Desk
|
8 Jan 2025 2:53 PM IST

പ്രതിഭയുടേത് 'അമ്മ' എന്ന നിലയിലുള്ള വികാരമെന്നും പാർട്ടിക്ക് പ്രതിഭയുടെ അഭിപ്രായമല്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യു. പ്രതിഭയെ തള്ളി സിപിഎം.

പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്‌സൈസ് കേസെടുത്തതെന്നും ആർ നാസർ പറഞ്ഞു.

മകനെതിരായ കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസം വീണ്ടും ന്യായീകരണമായി യു. പ്രതിഭ എംഎൽഎ രംഗത്തുവന്നിരുന്നു. മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്റെ മകൻ അത് ചെയ്തെങ്കിൽ അത് താൻ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ് എന്നും എംഎൽഎ പറഞ്ഞു.

വാർത്ത കാണാം-

Similar Posts