< Back
Kerala
Cannabis cultivation found in the verandah of a locked room in large-scale police raid in Mattancherry, cannabis raid, Mattancherry
Kerala

കൊച്ചിയില്‍ അടച്ചിട്ട മുറിയുടെ വരാന്തയിലെ കഞ്ചാവുകൃഷി പിടിയില്‍

Web Desk
|
24 Sept 2023 7:18 PM IST

കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ധിച്ചുവരുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്

കൊച്ചി: മട്ടാഞ്ചേരിയിൽ വ്യാപകമായ പൊലീസ് റെയ്ഡില്‍ അടച്ചിട്ട മുറിയുടെ വരാന്തയില്‍ കഞ്ചാവുകൃഷി കണ്ടെത്തി. പുതിയ റോഡ് ബാങ്ക് ജങ്ഷനിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണു കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ വരാന്തയിൽ വളർത്തുകയായിരുന്ന കഞ്ചാവ് ചെടികളാണ് പൊലീസ് പിടികൂടിയത്.

കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ധിച്ചുവരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ. അക്ബര്‍ ഐ.പി.എസ്, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്. ശശിധരന്‍ ഐ.പി.എസ് എന്നിവരുടെ നിര്‍ദേശത്തിലാണ് റെയ്ഡ് നടന്നത്. ഫർണിച്ചറുകൾ നിർമിക്കുന്ന കെട്ടിടത്തിന്റെ അടഞ്ഞുകിടന്നിരുന്ന മുകൾ നിലയിലെ വരാന്തയിലായിരുന്നു പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്ത് മണ്ണുനിറച്ച് ചെടികൾ വളർത്തിയിരുന്നത്. കഞ്ചാവുചെടികൾ വളർത്തിയയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ മനോജ്‌ കെ.ആറിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മട്ടാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലാണു പരിശോധന നടന്നത്. ജിൻസൺ ഡൊമിനിക്, മധുസുദനൻ, എഡ്വിൻ റോസ്, പ്രവീൺ പണിക്കർ, സിബി, ആന്റോ മത്തായി, വിനോദ്, ബേബിലാൽ, സ്മിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Summary: Cannabis cultivation found in the verandah of a locked room in large-scale police raid in Mattancherry

Similar Posts