< Back
Kerala

Kerala
വീടിന്‍റെ മട്ടുപാവിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയില്‍
|23 Jun 2022 8:13 PM IST
വിളപ്പിൽശാല സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്
തിരുവനന്തപുരം: വീടിന്‍റെ മട്ടുപാവിൽ കഞ്ചാവ് ചെടി വളർത്തിയത്തിന് യുവാവ് പിടിയില്‍. വിളപ്പിൽശാല നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തില്‍ താമസിക്കുന്ന ഉണ്ണി എന്ന രഞ്ജിത്ത് (33)ആണ് പിടിയിലായത്. വീടിന്‍റെ മട്ടുപാവിൽ 17 കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടു വളർത്തിയത്. രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിജെപി.എസ് സി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ മകളുടെ ഭർത്താവാണ് പ്രതി.