< Back
Kerala
Cannabis plant found on the banks of Meenachil River in Poonjar
Kerala

പൂഞ്ഞാറിൽ മീനച്ചിലാറിൻ്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

Web Desk
|
16 March 2025 4:50 PM IST

ഇന്നലെ പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഈ പരിസരത്ത് നിന്ന് പിടികൂടിയിരുന്നു.

കോട്ടയം: പൂഞ്ഞാറിൽ മീനച്ചിലാറിൻ്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാർ കാവുംകടവ് പാലത്തിനു സമീപത്താണ് എക്സൈസ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇന്നലെ പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഈ പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്തു നിന്നാണ് ഇന്ന് കഞ്ചാവ് ചെടിയും കണ്ടെത്തിയത്.

നാട്ടുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 35 സെ.മീ വലിപ്പമുള്ള ചെടി കണ്ടെത്തിയത്. കഞ്ചാവ് ഉപേക്ഷിച്ചപ്പോൾ അതിന്റെ അവശിഷ്ടങ്ങളിൽനിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നി​ഗമനം.

ചെടി എക്‌സൈസ് ഉദ്യോഗസ്ഥർ പിഴുതുകൊണ്ട് പോയി. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും കഞ്ചാവ് ചെടിയുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്‌സൈസ് സംഘം പറഞ്ഞു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ശനിയാഴ്ച രാത്രി പൂഞ്ഞാർ പനച്ചിക്കപാറയിലാണ് 6 ഗ്രാം കഞ്ചാവുമായി‌ പത്താം ക്ലാസ് വിദ്യാർഥി എക്സൈസിന്റെ പിടിയിലായത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ വിദ്യാർഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തിരുന്നു.


Similar Posts