< Back
Kerala

Kerala
താമരശ്ശേരി ചുരത്തിൽ വാഹനാപകടം; യുവതി മരിച്ചു
|21 May 2023 5:48 PM IST
മരം കയറ്റി വന്ന ദോസ്ത് വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
വയനാട്: താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. കൊടുവള്ളി പാലക്കുറ്റി സ്വദേശിനി സക്കീന ബാനുവാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഭർത്താവിനും, രണ്ടു മക്കൾക്കും പരുക്കേറ്റു. മരം കയറ്റി വന്ന ദോസ്ത് വാനും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപമാണ് അപകടമുണ്ടായത്.


